പൂനെ : പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. പ്രഭാ അത്രേ(92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. രാജ്യം മൂന്ന് പത്മ അവാര്‍ഡുകളും നല്കി ആദരിച്ചിട്ടുള്ള വ്യക്തിത്വമാണ്.
പ്രായാധിക്യത്തേ തുടര്‍ന്ന് പൂനെയിലെ വീട്ടില്‍ കഴിയവേ ശനിയാഴ്ച രാവിലെ പ്രഭാ അത്രേയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അത്രേയുടെ ബന്ധുക്കള്‍ വിദേശത്ത് ആയതിനാല്‍ സംസ്കാരചടങ്ങുകള്‍ പിന്നീട് നിശ്ചയിക്കും.
1932 സെപ്തംബര്‍ 13നായിരുന്നു അത്രേയുടെ ജനനം. സയന്‍സിലും നിയമത്തിലും ബിരുദ പഠനം പൂര്‍ത്തയാക്കിയ അവര്‍ സംഗീതത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സംഗീതജ്ഞ. എഴുത്തുകാരി, സംവിധായിക, ഗവേഷക തുടങ്ങി നിരവധി മേഖലകളില്‍ അേ്രത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന് ആഗോള തലത്തില്‍ ജനപ്രീതിയുണ്ടാക്കുന്നതില്‍ അത്രേ വഹിച്ച പങ്ക് വളരെ വലുതാണ്.
2022ല്‍ രാജ്യം അത്രേയ്ക്ക് പത്മവിഭൂഷണും 1990ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷണും നല്കി ആദരിച്ചിട്ടുണ്ട്. 1991ല്‍ സംഗീത നാടക അക്കാദി അവാര്‍ഡും പ്രഭാ അത്രേയ്ക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: