കൊച്ചി: വിദേശത്തുനിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേര് കൊച്ചിയില്‍ അറസ്റ്റിലായി. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് (എന്‍.സി.ബി) ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തത്. ചിറ്റൂര്‍ റോഡിലുള്ള വിദേശ പോസ്റ്റലുകള്‍ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴിയാണ് ലഹരി ഇറക്കുമതി നടത്തിയത്.
ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോണ്‍, എബിന് ഇവരുടെ പേരിലാണ് വിദേശത്തുനിന്ന് ലഹരി പാഴ്സല്‍ വന്നത്. പാഴ്സല്‍ പരിശോധിച്ചപ്പോഴാണ് സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി പദാര്‍ത്ഥം പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മുന്നൂറ് ലഹരി സ്റ്റാമ്പുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. ജർമനി അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് പോസ്റ്റൽ വഴി ലഹരി ഇറക്കുമതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: