മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ സുമിത് നാഗല്‍ ഫൈനല്‍സിലേക്ക് യോഗ്യത നേടി. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിലെത്തുന്നത്. സ്ലൊവാക്യയുടെ അലക്സ് മോല്കാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഭാരത താരത്തിന്റെ മുന്നേറ്റം.
പ്രധാന മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ 31-ാം സ്ഥാനത്തുള്ള കസാഖ്സ്ഥാന്റെ അലക്സാണ്ടര്‍ ബുബഌക് ആണ് സുമിത്തിന്റെ ആദ്യ റൗണ്ട് എതിരാളി. നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം ദിനത്തിലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. തിങ്കളാഴ്ച വെളുപ്പിന് 5.30നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഇന്നലെ നടന്ന യോഗ്യതാ മത്സരത്തില്‍ മോള്ക്കനെ സ്കോര്‍: 64, 64നാണ് സുമിത് പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന കടുത്ത മത്സരമാണ് നടന്നത്.
26കാരനായ സുമിത് നാഗലിന്റെ നാലാമത്തെ ഗ്രാന്‍ഡ് സ്ലാം പോരാട്ടമാണിത്. 2019ലും 2020ലും യുഎസ് ഓപ്പണിലും 2021 ഓസ്ട്രേലിയന്‍ ഓപ്പണിലും യോഗ്യത നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: