ഇടുക്കി: ശബരിമല മകരവിളക്ക് ദര്‍ശനത്തിനായി ഇടുക്കി ജില്ലയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ദര്‍ശന സൗകര്യം ഒരുക്കി. 1400 ഓളം പൊലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുക.
വള്ളക്കടവില്‍ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ രണ്ട് കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ്, മെഡിക്കല്‍ ടീമിന്റെ സേവനം , ഒരു കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ സജ്ജമാക്കും. ഐ സി യു ആംബുലന്‍സ്, മെഡിക്കല്‍ ടീം തുടങ്ങിയ സേവനങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കും. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി 5000ലിറ്റര്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു.
കോഴിക്കാനത്ത് 2000 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളില്‍ ചെറിയ ടാങ്കുകളും സ്ഥാപിക്കും. തീര്‍ത്ഥാടകര്‍ക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അറിയിപ്പുകള്‍ നല്‍കും.
ആറ് പോയിന്റുകളില്‍ അഗ്‌നിരക്ഷാ വകുപ്പ് സജ്ജമായിരിക്കും. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിലോമീറ്റര്‍ വെളിച്ചത്തിനുളള ഏര്‍പ്പാടുകള്‍ സജ്ജമാക്കി. കോഴിക്കാനത്തും പുല്ലുമേട്ടിലും വനംവകുപ്പ് ഭക്തര്‍ക്കായി കഫെറ്റീരിയ ഒരുക്കും. മകരവിളക്ക് ദിവസം ബി.എസ്.എന്‍.എല്‍ പുല്ലുമേട്ടില്‍ മൊബൈല്‍ സേവനം നല്‍കും.
കുമളിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉച്ചയ്‌ക്ക് ഒരു മണി വരെ മാത്രമാകും . 65 സര്‍വീസുകളാണ് നിലവില്‍ നടത്താന്‍ പദ്ധതിയിട്ടുളളത്. ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസികള്‍ നടത്തും.വള്ളക്കടവ് ചെക്ക്‌പോസറ്റിലൂടെ ഉച്ചയ്‌ക്ക് രണ്ട് മണിവരെ മാത്രമെ ഭക്തരെ പ്രവേശിപ്പിക്കു. ശബരിമലയില്‍നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ മാത്രമേ യാത്ര ചെയ്യാനാകൂ.
മകരവിളക്ക് ദര്‍ശനത്തിന് ശേഷം തിരികെ ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ല. കര്‍പ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടില്‍ ഒഴിവാക്കണം.പ്ലാസ്റ്റികും നിരോധിത വസ്തുക്കളും അനുവദിക്കില്ല.പാര്‍ക്കിംഗ് സൗകര്യം സജ്ജമാക്കിയിട്ടുള്ളത് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റേഡിയം, വാളാടി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ്. തമിഴ്നാട്ടില്‍നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ കുമളിയില്‍ നിന്ന് കമ്പംമേട്, കട്ടപ്പന, കുട്ടിക്കാനം വഴി യാത്രചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: