തിരുവനന്തപുരം: അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരായി (എഡിആര്‍എം) വിജി എം.ആര്. ചുമതലയേറ്റു.
1998 ബാച്ച് ഐആര്‍എഎസ് (ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ്) ഉദ്യോഗസ്ഥയായ വിജി എം.ആര്, സതേണ്‍ റെയില്‍വേയില്‍ തിരുവനന്തപുരം ഡിവിഷനില്‍ അസിസ്റ്റന്റ് ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായാണ് (എഡിഎഫ്എം) ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ബിഎച്ച്എംഎസ് ബിരുദധാരിയായ ഇവര്‍ തിരുവനന്തപുരം സ്വദേശിനിയാണ്. പെരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആയിരുന്നു. ദക്ഷിണ റെയില്‍വേയിലെ കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷനില്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറും ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും കേരള സര്‍ക്കിളിലെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ പോസ്റ്റല്‍ അക്കൗണ്ട്സ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: