കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) 41 ാമത് രാജ്യാന്തര മാനേജ്മെന്റ് കണ്വന്ഷന് ജനു. 18, 19 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍. ബിയോണ്ട് ബോര്‍ഡേഴ്സ്: ഫോസ്റ്ററിങ് മാനേജ്മെന്റ് എക്സലന്‍സ് എന്നതാണ് സമ്മേളന പ്രമേയം. ബിസിനസ് രംഗത്ത കഴിവ് തെളിയിച്ച ഏഴ് പ്രവാസി മലയാളികളെ കണ്‍വന്‍ഷനില്‍ ആദരിക്കും.
18ന് വൈകിട്ട് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ചെയര്മാന് ദീപക് പരേഖ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്, ഡോ. ശശി തരൂര്‍ എം.പി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പൊതു, സ്വകാര്യ, എന്‍ ആര് ഐ മേഖലകളിലെ വിജയകഥകള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക സെഷന് 18ന് രാവിലെ നടക്കും.
വിദേശ രാജ്യങ്ങളിലെ മികച്ച മാനേജ്മെന്റ് മാതൃകകള്‍ കേരളത്തിന് പരിചയപ്പെടുത്തുന്ന സെഷനുകളും പ്രത്യേകതയാണ്. 19ന് രാവിലെ ഒന്‍പതര മുതല്‍ വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ച നടക്കും. 18ന് രാവിലെ ഒന്‍പതരയ്ക്ക് ബി 2 ബി സെഷനിലും പ്രൈവറ്റ് സെക്ടര്‍ സക്സസ് സ്റ്റോറിസ് സെഷനിലും പ്രമുഖര്‍ പങ്കെടുക്കും. ആടുജീവിതം സിനിമയുടെ നിര്‍മാണ സമയത്തു ണ്ടായ കൊവിഡ് പ്രതിസന്ധികള്‍ സംബന്ധിച്ച ക്രൈസിസ് മാനേജ്മന്റ് സെഷന് കണ്‍വന്‍ഷന്റെ ആകര്‍ഷണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: