കൊച്ചി: മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി രാജിവച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് പുതുതായി ചുതലയേറ്റ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ചക്രവാളത്തില്‍ അസ്തമിച്ചു പോകുന്ന സൂര്യന് അല്ല കര്‍ദിനാള്‍ ആലഞ്ചേരിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ആലഞ്ചേരി തെറ്റ് ചെയ്തെന്ന് കരുതുന്നില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കി.ആലഞ്ചേരി ഏറെ യാതനകളിലൂടെ കടന്നു പോയത് തെറ്റ് ചെയ്തത് കൊണ്ടാണെന്ന് കരുതുന്നില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി വ്യാഴാഴ്ചയാണ് മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റത്. നന്ദിപ്രസംഗത്തിലാണ് ആലഞ്ചേരിയെ പിന്തുണച്ച് കൊണ്ട് അദ്ദേഹം സംസാരിച്ചത്.മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കഴിഞ്ഞ ഡിസംബര്‍ 7ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സിനഡ് ചേര്‍ന്ന് മാര്‍ റാഫേല്‍ തട്ടിലിനെ സഭ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്.
ഭൂമിയിടപാടുള്പ്പെടെയുളള വിവാദങ്ങളുണ്ടായതിനെ തുടര്‍ന്നാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: