തിരുവനന്തപുരം: അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് മാര്‍ച്ച് 14, 15, 16, 17 തീയതികളില്‍ വാഗമണ്‍ വേദിയാകുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്ന് അന്തര്‍ ദേശീയ തലത്തില്‍ പ്രശസ്തരായ നൂറിലധികം ഗ്ലൈഡര്‍മാര്‍ പരിപാടിയുടെ ഭാഗമാകും. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ആറ് ഇനങ്ങളിലായി പാരാഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
ഇത് കൂടാതെ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവല്‍ മാര്‍ച്ച് 29, 30, 31 തീയതികളില്‍ തിരുവനന്തപുരം വര്‍ക്കലയിലും എം.ടി.ബി കേരള 2024 ഏഴാം പതിപ്പ് ഏപ്രില്‍ 26, 27, 28 തീയതികളില്‍ വയനാട് മാനന്തവാടിയിലും മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25, 26, 27, 28 തീയതികളില്‍ കോഴിക്കോട് ചാലിപ്പുഴയിലും ഇരവഴഞ്ഞിപ്പുഴയിലും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: