മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതാ റൗണ്ടില്‍ മുന്നേറി ഇന്ത്യന്‍ താരം സുമിത് നഗാല്‍. ഇനി ഒരു മത്സരം കൂടെ വിജയിച്ചാല്‍ സുമിതിന് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ എത്താം.
സുമിത് ഇന്ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് വിന്ററിനെ ആണ് തോല്‍പ്പിച്ചത്. സ്കോര്‍ 6-3, 6-2.
മോക്ലാനും മില്‍മാനും തമ്മിലുള്ള മത്സരത്തില്‍ വിജയിക്കുന്ന ആളെ അവസാന യോഗ്യത പോരാട്ടത്തില്‍ സുമിത് നേരിടും.നാളെയാണ് മത്സരം.
ആദ്യ യോഗ്യത പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ബ്ലാങ്കനെക്സിനെ ആണ് സുമിത് തോല്‍പ്പിച്ചത്. 6-3 7-5 എന്ന സ്കോറിനാണ് സുമിത് വിജയിച്ചത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: