മലപ്പുറം: മുസ്ലീം ലീഗുമായി സഹകരിച്ച കാലം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിലാണ് ലീഗ് സഹകരണം ഓര്‍മ്മപ്പെടുത്തിയത്.
60കളില്‍ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. ആരാണ് അന്ന് ആക്ഷേപിച്ചത് എന്ന് ഇപ്പോള്‍ പറയുന്നില്ല. മുസ്ലീം ലീഗ് എം.എല്‍.എ പി. ഉബൈദുള്ളയാണ് പിണറായിയില്‍ നിന്ന് പുസ്തകം സ്വീകരിച്ചത്.
നിഷ്കളങ്കരായ മനുഷ്യരുടെയും മതനിരപേക്ഷതയുടെയും നാടാണ് മലപ്പുറമെന്നും പിണറായി പറഞ്ഞു. എന്നാല്‍ സിനിമയില്‍ പോലും ഈ നാടിനെ വികൃതമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മുസ്ലീം ലീഗുമായി അടുക്കാന്‍ സി പി എം ഏറെകാലമായി ശ്രമിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ലീഗ് സഹകരണം ഓര്മ്മിപ്പിക്കലെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: