മോദി സര്‍ക്കാരിന്റെ കാലത്ത് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കൊച്ചിന് ഷിപ് യാര്‍ഡ്. ഇക്കഴിഞ്ഞ ദിവസം കൊച്ചിന് കപ്പല്‍ശാലയുടെ വിപണിമൂല്യം 20,000 കോടിയിലെത്തി. ഇതോടെ റിലയന്‍സ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ രാജ്യത്തെ വിപണിമൂല്യമുള്ള 300 കമ്പനികളുടെ പട്ടികയിലേക്ക് കൊച്ചി ഷിപ്പ് യാര്‍ഡും കടക്കുകയാണ്.
പ്രധാനമന്ത്രി ജനവരി 17ന് രാവിലെ 10.30ന് കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ രാജ്യത്തിന് തന്നെ പ്രതീക്ഷയുണര്‍ത്തുന്ന രണ്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയാണ്. അതില്‍ ഒന്ന് അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടേതുള്പ്പെടെയുള്ള കപ്പലുകളുടെ അറ്റകുറ്റപ്പണി കൊച്ചി കപ്പല്‍ശാല ഏറ്റെടുക്കും. വില്ലിംഗ്ടണ്‍ ദ്വീപിലാണ് വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം. വാണിജ്യ ക്കപ്പലുകളുടെ അറ്റകുറ്റപ്പണി എന്നത് വലിയൊരു വിപണിയാണ്. ഏകദേശം 82 ഷിപ്പുകള്‍ ഇവിടെ അറ്റകുറ്റപ്പണി ചെയ്യാനാവും. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 488 കോടിയുടെ ഓര്‍ഡര്‍ ആണ് കൊച്ചിന് ഷിപ് യാര്‍ഡിന് ലഭിച്ചത്. എന്തായാലും കൊച്ചി കപ്പല്‍ ശാലയുടെ കുതിപ്പിന് ഈ റിപ്പയര്‍ കേന്ദ്രം ആക്കം കൂട്ടും.
കൊച്ചിന് ഷിപ് യാര്‍ഡിന്റെ ഡ്രൈഡോക്കിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി മോദി ജനവരി 17ന് രാവിലെ 10.30ന് തുറക്കും. ഇന്ത്യയിലെ തന്നെ വലിയ ഡ്രൈഡോക്കുകളില്‍ ഒന്നാണ് കൊച്ചിന് കപ്പല്‍ ശാലയില്‍ ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ ഡ്രൈഡോക്ക്. രവിപുരം കാമ്പസിലാണ് ഈ ഡ്രൈ ഡോക്ക്.
ഡ്രൈഡോക്കും അന്താരാഷ്ട്ര റിപ്പയര്‍ കേന്ദ്രവും ചേരുമ്പോള്‍ കൊച്ചിന് ഷിപ് യാര്‍ഡ് ലോകത്തിലെ എല്ലാ സൗകര്യവും ഒരിടത്ത് ലഭിക്കുന്ന മാരിടൈം ഹബ്ബായി മാറും. ഇന്ത്യന്‍ തീരത്തടുക്കുന്ന ഏത് തരം കപ്പലുകളും റിപ്പയര്‍ ചെയ്യാന്‍ ഇവിടെ സാധിക്കും.
കൊച്ചിന് ഷിപ് യാര്‍ഡിന്റെ 10 രൂപ വിലയുള്ള ഓഹരി അഞ്ചു രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കുന്ന നടപടി ബുധനാഴ്ച നിലവില്‍ വന്നു. 2017ലാണ് കൊച്ചിന് ഷിപ് യാര്‍ഡിന്റെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ആറര വര്‍ഷത്തിനിടയില്‍ കൊച്ചില്‍ ഷിപ് യാര്‍ഡ് ഓഹരി വില ആറിരട്ടിയാണ് വര്‍ധിച്ചത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: