കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ആയുളള മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു.നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫെല്‍ തട്ടില്‍.
മാര്‍ റാഫേല്‍ തട്ടില്‍ 2010ലാണ് തൃശൂര്‍ സഹായ മെത്രാനാകുന്നത്. ഷംഷാബാദ് രൂപയുടെ ബിഷപ്പ് ആയി സേവനം അനുഷ്ഠിച്ച് വരവെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പാകുന്നത്.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജി വച്ചതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചു. വത്തിക്കാന്റെ അനുമതിയെ തുടര്‍ന്നാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: