തിരുവനന്തപുരം: അയോധ്യയിലെ പ്രാണ പ്രതിഷ്ഠാകര്‍മ്മത്തിന് സാക്ഷിയാകാനുള്ള മഹാഭാഗ്യമാണ് കോണ്‍ഗ്രസ് പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചത്. ഇസ്ലാമിക തീവ്രവാദികളുടെ സമ്മര്‍ദത്തിനും ഭീഷണിയ്ക്കും കോണ്‍ഗ്രസ് വഴങ്ങിയതിന്റെ പ്രതിഫലനമാണ് ഈ തീരുമാനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ദേശസ്നേഹികളും ദേശാഭിമാനികളുമായ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയാണ് കോണ്‍ഗ്രസ് ഇത്രയും നീചമായൊരു തീരുമാനമെടുത്തത്. ശ്രീരാമചന്ദ്രനോടും ഹിന്ദു സംസ്കാരത്തോടും കോണ്‍ഗ്രസിന് ഒരു മമതയുമില്ലെന്ന് ഇതിലൂടെ ബോധ്യമായി. ഹൈന്ദവ സംസ്കൃതിയോടുള്ള കോണ്‍ഗ്രസിന്റെ അവഹേളനം ആര്‍എസ്എസ്സിന്റെ ചെലവില്‍ വേണ്ട. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ഒരിക്കലും ബിജെപി പരിപാടിയല്ല. അത് തികച്ചും വൈദികവും മതപരവുമായ ഒരു ചടങ്ങാണ്. അതിലുപരി രാഷ്ട്രത്തിന്റെ സ്വത്വത്തിന്റെ വീണ്ടെടുപ്പാണെന്നും അദേഹം വ്യക്തമാക്കി.
അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ കോണ്‍ഗ്രസ് അവരുടെ നട്ടെല്ല് പണയപ്പെടുത്തിയിരിക്കുന്നു. രാഹുല്‍ഗാന്ധിക്ക് കേരളത്തില്‍ സുരക്ഷിതമായൊരു സീറ്റുറപ്പിയ്ക്കാന് മാത്രമാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇക്കാര്യത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്, എന്‍എസ്എസിന്റെ വിമര്‍ശനം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: