ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചതുര്‍രാഷ്‌ട്ര മത്സരത്തിനുള്ള ഭാരത പുരുഷ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഈ മാസം 22ന് കേപ്ടൗണിലാണ് മത്സരം ആരംഭിക്കുക.
ഭാരതവും ആതിഥേയരായ ദക്ഷിണാഫ്രിക്കയെയും കൂടാതെ ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും ആണ് മറ്റ് രണ്ട് ടീമുകള്‍.
എഫ്‌ഐഎച്ച് പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാവ് ഹര്‍മന്‍പ്രീത് സിങ് ആണ് ഭാരതത്തെ നയിക്കുക. ഹാര്‍ദിക് സിങ് വൈസ് ക്യാപ്റ്റനാകും. യുവതാരങ്ങളായ അരയ്ജീത് സിങ് ഹുന്ദാല്‍, ബോബി സിങ് ധാമി എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒളിംപിക്‌സിനൊരുങ്ങുന്ന ഈ വര്‍ഷം തുടക്കം ദക്ഷിണാഫ്രിക്കയിലെ ഈ വലിയ മത്സരങ്ങളോടെയാകുന്നത് ഗുണകരമായി കാണുന്നുവെന്ന് ഭാരത ഹോക്കി ടീം പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടോന്‍ പറഞ്ഞു.
ഭാരത ടീം:
ഗോള്‍ കീപ്പര്‍മാര്‍- പി.ആര്‍. ശ്രീജേഷ്, കൃഷ്ണന്‍ ബഹദൂര്‍ പഥക്, പവന്‍
പ്രതിരോധ താരങ്ങള്‍- ജര്‍മന്‍പ്രീത് സിങ്, ജുഗ്‌രാജ് സിങ്, അമിത് രോഹിദാസ്, ഹര്‍മന്‍പ്രീത് സിങ്(ക്യാപ്റ്റന്‍), വരുണ്‍ കുമാര്‍, സുമിത്, സഞ്ജയ്, രബിചന്ദ്ര സിങ് മൊയ്‌റങ്‌തേം
മദ്ധ്യനിരക്കാര്‍- വിവേക് സാഗര്‍ പ്രസാദ്, നീല്‍കാന്ത് ശര്‍മ, രാജ്കുമാര്‍ പാല്‍, ഷാംഷെര്‍ സിങ്, വിഷ്ണുകാന്ത് സിങ്, ഹാര്‍ദിക് സിങ്(വൈസ് ക്യാപ്റ്റന്‍), മന്‍പ്രീത് സിങ്
മുന്നേറ്റക്കാര്‍- മന്‍ദീപ് സിങ്, അഭിഷേക്, സുഖ്ജീത് സിങ്, ജുര്‍ദന്ത് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ്, ആകാശ്ദീപ് സിങ്, അരയ്ജീത്ത് സിങ് ഹുന്ദാല്‍, ബോബി സിങ് ധാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: