തിരുവനന്തപുരം: ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നയിക്കുന്ന മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ന്യൂനപക്ഷ ക്ഷേമത്തിന്റെ ഫീല്‍ ഗുഡ് യാത്രക്ക് മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലിമിസ് കാത്തോലിക്കാ ബാവയുടെ ആശീര്‍വാദത്തോടെ തുടക്കമായി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് യാത്ര. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് പടമാടന്, സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, സംസ്ഥാന കമ്മിറ്റിയംഗം ജോളി ജോസഫ്, വിനോദ് ജോണ്‍, ജില്ലാ പ്രസിഡന്റ് തിരുവല്ലം ഡെന്നിസ്, ജനറല്‍ സെക്രട്ടറിമാരായ ഗ്രീനു മാത്യു, അഡ്വ. സക്കീര്‍ ഹുസൈന്, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ അലക്സ് തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: