തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണിയെടുത്ത കൂലി നല്കാന് കോടതി പറഞ്ഞതിനെതിരെ അപ്പീല്‍ പോയത് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധതയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്.
സിംഗിള്‍ ബെഞ്ച് 10 ാം തിയതി ശമ്പളം നല്കാന് പറഞ്ഞതിനെ 10 നും 20 നും രണ്ടു ഗഡുവായി നല്‍കാനാണ് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചത്. തൊഴിലാളികള്‍ക്ക് അതില്‍ പരാതിയില്ല എന്നാണ് മാനേജ്മെന്റ് കാരണം പറഞ്ഞത്. രണ്ട് ഗഡുവായി ശമ്പളം മതി എന്നുള്ളവര്‍ എഴുതി നല്‍കാനാണ് മാനേജ്മെന്റ് നിര്‍ദേശിച്ചത്. ഇതിനെതിരെയുള്ള തൊഴിലാളികളുടെ പരാതിയാണ് ബിഎംഎസ് ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ പല പ്രാവശ്യം കത്തിലൂടെയും ചര്‍ച്ചയില്‍ നേരിട്ടും അറിയിച്ചത്. ഇപ്പോള്‍ തൊഴിലാളികള്‍ക്ക് പരാതിയില്ല എന്ന പച്ചക്കള്ളമാണ് സര്‍ക്കാരും മാനേജ്മെന്റും പറയുന്നത്. ഇത് ഒരിക്കലും നീതീകരിക്കാവുന്നതല്ല.
ചര്‍ച്ചയിലൂടെ നയപരമായി പരിഹരിക്കേണ്ട ശമ്പള വിഷയം കോടതിയില്‍ എത്തിച്ചു കൊടുത്തത് ഇടത് ഗൂഢാലോചനയാണ്. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധതയുടെ തുടര്‍ച്ചയാണിത്. ഇത്തരം തൊഴിലാളിവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: