കോട്ടയം: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുളള എരുമേലി പേട്ടതുള്ളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കില്‍ അവധി പ്രഖ്യാപിച്ചു.ജനുവരി 12 നാണ് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ നേരത്തേ നിശ്ചയിച്ച പൊതു പരിപാടികള്‍ക്കോ പൊതുപരീക്ഷക്കോ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ശബരിമലയില്‍ ഭകതജനത്തിരക്ക് തുടരുകയാണ്. തീര്‍ത്ഥാടകരെ നിയന്ത്രിച്ച് കടത്തി വിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: