വാരാണസി: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ ബാലകരാമന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് മുന്നോടിയായി കാശിയിലെമ്പാടും ആയിരങ്ങള്‍ അണിനിരന്ന ഭക്തജനറാലികള്‍. തെക്കന്‍കാശിയിലെ നാല് പ്രദേശങ്ങളില്‍ നിന്നായാണ് കഴിഞ്ഞ ദിവസം നഗരത്തെ കാവിക്കടലാക്കിയ നാമസങ്കീര്‍ത്തനറാലികള്‍ നടന്നത്. മാനസ് നഗറിലെ കാശ്മീരിഗഞ്ചില്‍ (ഖോജ്വാന്‍) ശ്രീരാം ജാനകി ക്ഷേത്രത്തില്‍ നിന്ന് മാതൃശക്തിയുടെ നേതൃത്വത്തില്‍ പൂജിച്ച അക്ഷത കലശവും രാമപതാകയും വഹിച്ചായിരുന്നു യാത്ര. വേദവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ രാമസങ്കീര്‍ത്തനം ആലപിച്ചു. അലങ്കരിച്ച രഥത്തിലായിരുന്നു ശ്രീരാമക്ഷേത്രമാതൃക. മുന്നില്‍ ശിവഡമരു മുഴക്കി യുവാക്കള്‍. അസിയില്‍ സ്ഥിതി ചെയ്യുന്ന മുമുക്ഷു ഭവനില്‍ നിന്നാണ് ഗംഗാനഗറിലെ ഘോഷയാത്ര ആരംഭിച്ചത്, സ്ത്രീകളും വിശിഷ്ടവ്യക്തികളും പതാകകളും ബാനറുകളുമേന്തി രാമഭജനകള്‍ക്കൊപ്പം നൃത്തം ചെയ്തു.
കേശവ്‌നഗറിലെ അമ്ര ബൈപാസില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ ശിവവേഷധാരികളായ ഭക്തരുടെ നീണ്ട നിര ഉണ്ടായിരുന്നു. രവിദാസ് നഗറിലും ഘോഷയാത്ര നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: