ചെന്നൈ ഇനി അദാനിയ്ക്കെതിരെ രാഹുല്‍ ഗാന്ധി ശബ്ദിച്ചാലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മിണ്ടില്ല. കാരണം തമിഴ്നാട്ടിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന നിര്‍ണ്ണായകശക്തിയായി മാറുകയാണ് അദാനി.
അവിടെ തമിഴ്നാട് ആഗോള നിക്ഷേപകസംഗമത്തില്‍ പങ്കെടുത്ത അദാനി അവിടെ വാഗ്ദാനം ചെയ്തിരിക്കുന്നത് 42,700 കോടി രൂപയാണ്. ഹരിതോര്‍ജ്ജം എന്ന പുനരുപയോഗ ഊര്‍ജ്ജം നിര്‍മ്മിക്കുന്ന അദാനി ഗ്രീന്‍ എനര്‍ജി മുടക്കുന്നത് 24,500 കോടി രൂപയാണ്. ഇത് സംബന്ധിച്ച കരാറില്‍ അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ എംഡി കരണ്‍ അദാനിയുടെ നേതൃത്വത്തില്‍ കരാര്‍ ഒപ്പിട്ടു.
In #TamilNadu, our investments fuel a dynamic shift. From ports to green energy, we're not just developing; we're propelling a story of growth, dreams, and ambition. Excited to play a pivotal role in Tamil Nadu's transformation! @AdaniOnline @mkstalin #TNGIM2024
Read more:… pic.twitter.com/9sPLzyEBBW
— Karan Adani (@AdaniKaran) January 9, 2024
അംബുജ സിമന്റ്, സിറ്റി ഗ്യാസ് എന്നിവയാണ് 18200 കോടി നിക്ഷേപിക്കും. മൂന്ന് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളാണ് അംബുജാ സിമന്റ് തമിഴ്നാട്ടില്‍ ആരംഭിക്കുക. ഇതിന് 3500 കോടി നിക്ഷേപിക്കും. ചെന്നൈയിലും മറ്റ് ഉപനഗരങ്ങളിലും ഗ്യാസ് നല്കുന്ന സിറ്റി ഗ്യാസ് പദ്ധതിയ്ക്കായി അദാനി ടോട്ടല്‍ ഗ്യാസ് 1568 കോടി നിക്ഷേപിക്കും.
അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന പമ്പ് സ്റ്റോറേജ് പദ്ധതി പുതുമയാണ്. തെന്മല, അല്ലേരി, ആളിയാര്‍ എന്നിവിടങ്ങളില്‍ നിന്നും 4,399 മെഗാവാട്ട് ഗ്രീന്‍ എനര്‍ജി നിര്‍മ്മിക്കുന്നതാണ് ഈ പദ്ധതി. ഇതിനാണ് 24500 കോടി രൂപ നിക്ഷേപിക്കുക.
ഹൈപ്പര്‍ സ്കെയില്‍ ഡേറ്റാ സെന്ററിന് 13,200 കോടി നിക്ഷേപിക്കും. അദാനി കോണെക്സ് എന്ന കമ്പനിയാണ് ഡേറ്റ സെന്റര്‍ ബിസിനസില്‍ പ്രവര്‍ത്തിക്കുന്നത്. ചെന്നൈയിലെ സിപ് കോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡേറ്റാ സെന്ററിന്റെ ശേഷി കൂട്ടി ഉപയോഗിക്കുന്നതാണ് മറ്റൊരു പദ്ധതി.
ഇക്കുറി തമിഴ്നാട് ആഗോള നിക്ഷേപകസംഗമം ആരംഭിയ്ക്കും മുന്‍പ് മുഖ്യമന്ത്രി സ്റ്റാലിന് പ്രധാനമന്ത്രിയായിക്കൂടി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയിലെ ടാറ്റ ഉള്‍പ്പെടെയുള്ള മിക്ക വന്‍കിട ബിസിനസുകാരും തമിഴ്നാട്ടില്‍ നിക്ഷേപിക്കാനായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: