ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മാലിദ്വീപ് സര്‍ക്കാരിന് പണി കൊടുത്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍. മാലിദ്വീപ് സര്‍ക്കാരിന്റെ വെബ്സൈറ്റുകളെല്ലാം ഒരുമിച്ച് ഹാക്ക് ചെയ്താണ് ്അവരുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് വെബ്സൈറ്റ്, വിദേശകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം ജുവനൈല്‍ കോര്‍ട്ട് വെബ്സൈറ്റ് എന്നിവയ്ക്ക് നേരെയാണ് ബുധനാഴ്ച സൈബര്‍ ആക്രമണം ഉണ്ടായത്. ബുധാനാഴ്ച രാവിലെ മുതല്‍ ഹാക്കേഴ്സ് ടീം നെറ്റ്വര്‍ക്ക് 9 എന്ന പേരിലാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഹാക്കര്‍മാരില്‍ മലയാളികളുമുണ്ട്. ഞങ്ങള്‍ ഭാരതത്തില്‍ നിന്നുള്ള ഹാക്കര്‍മാരാണെന്നും നിങ്ങളുടെ സര്‍ക്കാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കുള്ള താക്കീതാണ് ഇതെന്നും ഹാക്കര്‍മാര്‍ സൈറ്റില്‍ പറയുന്നുണ്ട്.
ഹാക്ക് ചെയ്യപ്പെട്ടതിനൊപ്പം എക്പ്ലോര്‍ ഇന്ത്യന്‍ ഐലന്‍ഡ്, ലക്ഷദ്വീപ് എന്നീ ഹാഷ്ടാഗുകളും അതില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും മണിക്കൂറുകളോളം മലിദ്വീപ് സര്‍ക്കാരിന്റെ വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാലിദ്വിപ് പ്രസിഡന്റ് എക്സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: