തിരുവനന്തപുരം: 2047ല്‍ സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ വിഭാവനം ചെയ്യുന്ന വികസിത ഇന്ത്യയ്ക്കായ് കേന്ദ്ര സര്‍ക്കാരിനൊപ്പം ജനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ത്ലജെ പറഞ്ഞു. വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ വക്കത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
സംസ്ഥാനം നോക്കിയല്ല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി കേന്ദ്ര ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിന് ഉദാഹരണമാണ് വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി വിതരണം ചെയ്യുന്ന സൗജന്യ പാചക വാതക കണക്ഷനുകള്‍ ഉള്പ്പെടെയുള്ളവയെന്ന് ശോഭ കരന്ത്ലജെ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോ?ഗിക്കുന്നത് ഭാവിയില്‍ കാര്‍ഷിക വൃത്തി അനായാസമാക്കുന്നതിന് പ്രയോജനപ്പെടുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ അഞ്ചു ഗുണഭോക്താക്കള്‍ക്ക് പുതിയ പാചക വാതക കണക്ഷനുകള്‍ മന്ത്രി നേരിട്ട് വിതരണം ചെയ്തു. സങ്കല്പ് പ്രതിജ്ഞയും എടുത്തു. ഐസിഎആര്‍ എടിഎആര്‍ഐ ബെംഗളൂരു ഡയറക്ടര്‍ ഡോ. വി വെങ്കിട്ട സുബ്രഹ്മണ്യം, എസ് ബി ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദീപക് ലിംഗ് വാള് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മുതിര്‍ന്ന പൗരന്മാര്ക്കുള്ള തപാല്‍ വകുപ്പിന്റെ നിക്ഷേപ പദ്ധതി, മുദ്രാ വായ്പ, പിഎം സ്വനിധി, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ അനുമതി പത്രവും ചടങ്ങില്‍ കൈമാറി. കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യയെ കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസ് എടുത്തു.
വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ വെട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പരിപാടിയും കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ത്ലജെ ഉദ്ഘാടനം ചെയ്തു. വളവും വിത്തും വാങ്ങുന്നതിന് രാജ്യത്തെ ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനാണ് കിസാന്‍ സമ്മാന്‍ നിധി ആവിഷ്കരിച്ചതെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. വിവിധ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിച്ചവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വിഡീയോ പ്രദര്‍ശിപ്പിക്കുന്ന ഐഇസി വാനുകള്‍ ഇതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: