രാമജന്മഭൂമിയിലെ ആരാധനയ്ക്കുവേണ്ടി നൂറ്റാണ്ടുകളോളം അക്ഷമരായി കാത്തിരുന്ന ഹിന്ദുക്കള്‍ക്ക് 1949ല്‍ ഇതിനുള്ള അവസരം കൈവന്നു. തര്‍ക്കമന്ദിരത്തിനുള്ളില്‍ രാംലല്ലയുടെ വിഗ്രഹം പ്രത്യക്ഷപ്പെട്ടു. വാര്‍ത്ത പ്രചരിച്ചതോടെ നൂറുകണക്കിന് ഹിന്ദുക്കള്‍ അവിടേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ഭരണസംവിധാനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമാവുന്ന സ്ഥിതി വന്നു.
തര്‍ക്കമന്ദിരമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ബാബറി മസ്ജിദായി നിലനിര്‍ത്തുകയും ചെയ്തയിടത്താണ് ഈ അത്ഭുതം സംഭവിച്ചത്. രാമജന്മഭൂമി അടച്ചുപൂട്ടി ഹിന്ദുക്കളുടെ പ്രവേശനം തടഞ്ഞാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. ഇതുമായി പൊരുത്തപ്പെടാന്‍ ഹിന്ദുക്കള്‍ക്ക് ഒരുതരത്തിലും കഴിയുമായിരുന്നില്ല.
ഹിന്ദുക്കള്‍ പുതിയ നിയമയുദ്ധത്തിന് തുടക്കംകുറിച്ചു. തര്‍ക്കപ്രദേശം ആരാധനാ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കാന്‍ അധികൃതര്‍ തയാറായില്ല. മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ അവര്‍ സത്യത്തിനും നീതിക്കും നേര്‍ക്ക് കണ്ണടച്ചു. രാമജന്മഭൂമിയില്‍ ‘ബാബറിമസ്ജിദ്’ നിലനില്‍ക്കുന്നതിനാല്‍ മതഭ്രാന്തന്മാര് ആഹ്ലാദിച്ചു. തങ്ങളുടെ വലിയ വിജയമായി അത് കൊണ്ടാടി. ഹിന്ദുക്കളുടെ വികാരത്തെ അടിച്ചമര്‍ത്തി തത്സ്ഥിതി നിലനിര്‍ത്താന്‍ നിരന്തരം ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: