ഇടുക്കി : ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യ മുദ്രവാക്യം വിളിച്ചതിനെ തുടര്‍ന്ന് ബിജെപി പൊലീസീല് പരാതി നല്കി .ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.
ഭരണഘടന പദവിയിലുള്ള വ്യക്തിയെ അപമാനിച്ചതിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ഇടുക്കി സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യ മുദ്രവാക്യം വിളിച്ചത്. ബിജെപി മധ്യമേഖല അധ്.ക്ഷന്‍ എന്‍ ഹരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായാണ് ഗവര്‍ണര്‍ ജില്ലയിലെത്തിയത്.
നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയോടുളള പ്രതിഷേധത്തിന്റെ ഭാഗമായി എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധവും നടന്നു.
ഗവര്‍ണര്‍ക്കെതിരെ ഇടത് മുന്നണി തിരുവനന്തപുരത്ത് രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിക്കെയാണ് ഗവര്‍ണറെ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കിയിലേക്ക് ക്ഷണിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സി പി എം ഇടുക്കി ജില്ലാ ഘടകം പറഞ്ഞിരുന്നെങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെയും ഗവര്‍ണറുടെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: