തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസം 121 കോടി രൂപ നല്കി. ഒമ്പത് മാസത്തിനിടെ 1,380 കോടിയാണ് സര്‍ക്കാര്‍ കോര്പറേഷന് സഹായം നല്‍കിയത്.ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 900 കോടി രൂപയാണ്.
നിലവിലെ സര്‍ക്കാര്‍ 5084 കോടി രൂപ കെഎസ്ആര്‍ടിസിക്കായി നീക്കിവച്ചു.കഴിഞ്ഞ സര്‍ക്കാര്‍ 4936 കോടി നല്കി. രണ്ട് സര്‍ക്കാരുകളും കൂടി ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 10,020 കോടി രൂപയാണെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: