തൃശ്ശൂര്‍ : വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊരട്ടി ലിറ്റില്‍ഫ്ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിത അധ്യാപിക രമ്യാ ജോസാണ്(41) മരിച്ചത്. പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പുയോഗമാണ് പ്രിയ അധ്യാപികയുടെ വിയോഗവേദിയായി മാറിയത്.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. പരീക്ഷ മുമ്പില്‍ക്കണ്ട്് പഠനത്തിനായി കൂടുതല്‍ സമയം പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് നേരത്തെയാക്കിയത്. ‘അവസാനമായി എനിക്കു പറയാനുള്ളത് ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീര്‍ വീഴ്‌ത്താന്‍ ഇടവരുത്തരുതെന്നാണ്’ അത്രയും കരുതല്‍ നിറഞ്ഞ വാക്കുകളിലൂടെയാണ് അവര്‍ അവസാനമായി അവര്‍ തന്റെ വിദ്യാര്‍ത്ഥികളോട് സംസാരിച്ചത്. പ്രസംഗം അവസാനിപ്പിച്ച് കസേരയിലേക്ക് ഇരുന്ന അവര്‍ ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വാര്‍ഷികയോഗത്തിനിടയിലും സമാനമായ രീതിയില്‍ രമ്യാ കുഴഞ്ഞുവീണിരുന്നു. യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ താഴേയ്‌ക്കു വീണ അവരെ ആശുപത്രിയിലെത്തിച്ച് അന്ന് ചികിത്സ നല്‍കി. തുടര്‍ന്നു നടത്തിയ ആരോഗ്യപരിശോധനകളില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. കണ്ടെത്തിയിരുന്നില്ലെന്നാണ് അറിയുന്നത്.
ഹൈക്കോടതി അഭിഭാഷകന്‍ എറണാകുളം മരട് ചൊവ്വാറ്റുകുന്നേല്‍ ജോസിന്റെയും മേരിയുടെയും മകളാണ് രമ്യാ ജോസ്. ഭര്‍ത്താവ്: അങ്കമാലി വാപ്പാലശ്ശേരി പയ്യപ്പിള്ളി കൊളുവന്‍ ഫിനോബ്. മക്കള്‍: നേഹ, നോറ (ഇരുവരും പീച്ചാനിക്കാട് സെയ്ന്റ് സേവ്യേഴ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). മൃതദേഹം ചൊവ്വാഴ്ച ഒന്നോടെ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നെടുമ്പാശ്ശേരി അകപ്പറമ്പ് സെയ്ന്റ് ഗര്‍വാസിസ് പ്രോത്താസിസ് പള്ളി സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: