Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടത്തായി റോയ് തോമസ് വധക്കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി; കേസില്‍ കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ കേസ് സുപ്രീംകോടതിയില്‍

കൂടത്തായി റോയ് തോമസ് വധക്കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. മൈക്കാവ് ആലമലയില്‍ സുരേന്ദ്രന്റെ ഭാര്യ ജിപ്‌സിയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്. ഇതോടെ കൂറുമാറിയവരുടെ എണ്ണം മൂന്നായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 11:53 pm IST
in Kerala
കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്ന ജോളി കൂടത്തായി

കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്ന ജോളി കൂടത്തായി

കോഴിക്കോട്:  കൂടത്തായി റോയ് തോമസ് വധക്കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. മൈക്കാവ് ആലമലയില്‍ സുരേന്ദ്രന്റെ ഭാര്യ ജിപ്‌സിയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്. ഇതോടെ കൂറുമാറിയവരുടെ എണ്ണം മൂന്നായി. സിപിഎം കാട്ടാങ്ങള്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ കുമാര്‍, നോട്ടറി സി. വിജയകുമാര്‍, മൈക്കാവ് ആലമലയില്‍ സുരേന്ദ്രന്റെ ഭാര്യ ജിപ്‌സി എന്നിവരാണ് കൂറുമറിയത്.

അതേ സമയം കൂടത്തായി വധക്കേസില്‍ തന്നെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഹര്‍ജി സുപ്രീംകോടതി മൂന്നാഴ്ചത്തേക്ക് നീട്ടിവെച്ചു. എം.എ. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്.

കേസില്‍ ജിപ്സിയുടെ കൂറുമാറ്റം

കൂടത്തായി ബസാറില്‍ നൈസ് ലേഡീസ് ഗാര്‍മെന്‍റ്സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ജിപ്‌സിയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍ താമരശ്ശേരിയില്‍ മൂന്നാം പ്രതി പ്രജികുമാര്‍ നടത്തുന്ന ദൃശ്യകല ജ്വല്ലറി വര്‍ക്‌സില്‍ ജോലിക്കാരനായിരുന്നു.

ദൃശ്യകലയിലേക്ക് തന്റെ ഭര്‍ത്താവ് സുരേന്ദ്രന്‍ സയനൈഡ് എത്തിച്ചിരുന്നതായും ഒരു ദിവസം കാലത്ത് തങ്ങള്‍ ഒരുമിച്ച് വീട്ടില്‍നിന്നും ജോലിക്ക് പോകുന്ന വഴി കടയില്‍ സയനൈഡ് തീര്‍ന്നുവെന്നും സേട്ടുവിന്റെ അടുത്തുനിന്നും സയനൈഡ് വാങ്ങിക്കണമെന്നും ഭര്‍ത്താവ് സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നതായി ജിപ്‌സി പൊലീസിന് മൊഴി നല്‍കിയിരുന്നു.

കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു പ്രജികുമാറിന്റെ കടയില്‍ ഇരിക്കുന്നത് താന്‍ കണ്ടിരുന്നതായും ജിപ്‌സി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ആ മൊഴിയാണ് ജിപ്‌സി കോടതിയില്‍ മാറ്റിയത്. തുടര്‍ന്ന് ജിപ്‌സിയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.

തുടര്‍ന്ന്, പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് സാക്ഷിയെ എതിര്‍വിസ്താരം ചെയ്തു. എതിര്‍വിസ്താരത്തില്‍, തന്റെ വിവാഹാലോചന കൊണ്ടുവന്നത് മൂന്നാം പ്രതി പ്രജികുമാര്‍ ആയിരുന്നുവെന്നും മൂന്നാം പ്രതിയും തന്റെ ഭര്‍ത്താവും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും ജിപ്‌സി സമ്മതിച്ചു.

കേസില്‍ കൂറുമാറിയ മറ്റൊരാള്‍ നോട്ടറി സി. വിജയകുമാര്‍ ആണ്. ജോളി ജോസഫ് ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ തയ്യാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിനല്‍കിയത് നോട്ടറിയായ വിജയകമുറാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍, അഡീഷനല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഒന്നാം പ്രതിക്ക് വേണ്ടിയുള്ള എതിര്‍വിസ്താരം കോടതി മാറ്റിവെച്ചു. സാക്ഷി വിസ്താരം ഇനി ചൊവ്വാഴ്ച തുടരും. കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ മറ്റു കേസുകള്‍ ജനുവരി 29ലേക്ക് മാറ്റി.

എന്താണ് കൂടത്തായി കേസ്
കോഴിക്കോട് ജില്ലയിലെ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. 2002 മുതല്‍ 2006 വരെ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ച സംഭവങ്ങള്‍ എല്ലാം കൊലപാതകമായിരുന്നു എന്ന് പുറത്തറിയുന്നത് 2019 ഒക്ടോബര്‍ നാലിനാണ്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ്, (60), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), ഇവരുടെ മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മറ്റൊരു മകന്‍ റോജോ തോമസ് നല‍്കിയ പരാതിയിലാണ് കോഴിക്കോ് റൂറല്‍ ജില്ലാ മേധാവി സൈമണ്‍ അന്വേഷണം നടത്തിയത്.

മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയതോടെ ആറ് ശവക്കല്ലറകളില്‍ നിന്നും മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കുഴിച്ചെടുത്ത് പരിശോധനയ്‌ക്കയച്ചു. കൊല ചെയ്യപ്പെട്ട റോയ് തോമ സിന്റെ ഭാര്യ ജോളിയായിരുന്നു മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ക്ക് സയനൈഡ് നല്‍കിയ ബന്ധു കക്കാട്ട് മഞ്ചയില്‍ എം.എ.് മാത്യു, സയനൈഡ് നല്‍കിയതിന് സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജികുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

Tags: Supreme CourtKoodathayi Joli CaseRoy thomas murder casePrajikumarcyanidedefection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

India

ഗംഗാ തീരങ്ങളിലെ കൈയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച് സുപ്രീം കോടതി : കേന്ദ്ര സർക്കാരിന് നോട്ടീസ് , റിപ്പോർട്ട് തേടി

Kerala

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

India

ആര്‍ത്തവ അവധി സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ നിരുത്സാഹപ്പെടുത്താമെന്ന് സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.