തിരുവനന്തപുരം : ബീന സണ്ണി എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടതു പക്ഷത്തിന് വേണ്ടി സൈബര്‍ പോരാട്ടം നടത്തിയ ആള് മരിച്ച നിലയില്‍.ഉണ്ണി ഗോപാലകൃഷ്ണന് എന്നാണ് ശരിയായ പേര്.
തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഉണ്ണി ഗോപാലകൃഷ്ണനെ കണ്ടെത്തിയത്.ഫേസ്ബുക്കില്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മരണം.
മലപ്പുറം സ്വദേശിയായണ്. കഴിഞ്ഞ നാല് വര്‍ഷമായി തിരുവനന്തപുരത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു. യഥാര്‍ത്ഥ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ സ്വന്തം ചിത്രവും ഉണ്ണി ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: