തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍ സഹകരണബാങ്കിലും തൃശൂര്‍ അര്‍ബന്‍ സഹകരണബാങ്കിലും കൂടി ഇഡി പരിശോധന. കോണ്‍ഗ്രസ് നേതാവും മുന്‍ സഹകരണബാങ്ക് പ്രസിഡന്‍റുമായി ജോണി കാച്ചപ്പള്ളിയുടെ നേതൃത്വത്തില്‍ തൂമ്പൂര്‍ സഹകരണബാങ്കില്‍ ഏകദേശം മൂന്നരക്കോടിയുടെ തിരിമറി നടന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.
വ്യാജരേഖകള്‍ കാട്ടിയാണ് ബാങ്ക് ഡയറക്ടര്‍മാരുടെ അറിവോടെ വായ്പ തരപ്പെടുത്തിയിട്ടുള്ളതെന്നാണ് പരാതി. ഇക്കാര്യം ഇഡി അന്വേഷിച്ചുവരികയാണ്.
തൃശൂര്‍ അര്‍ബന്‍ സഹകരണബാങ്കിലും ഇഡി എത്തി. ഈയിടെ ഒരു വ്യാപാരിയുടെ പരാതിയിലാണ് ഇഡി തൃശൂര്‍ അര്‍ബന്‍ ബാങ്കില്‍ എത്തിയത്. ഈ വ്യാപാരിയായ ബാലന്‍ എന്നയാള്‍ 2014 മാര്‍ച്ചില്‍ 3342 ഗ്രാം സ്വര്‍ണ്ണം തൃശൂര്‍ അര്‍ബന്‍ സഹകരണബാങ്കില്‍ പണയം വെച്ചിരുന്നു. പണം നല്‍കി ഇത് തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ സമ്മതിച്ചില്ല. പിന്നീട് ഉടമയെ അറിയിക്കാതെ ഈ സ്വര്‍ണ്ണം ലേലം ചെയ്ത് വിറ്റുവെന്നാണ് പരാതി. തുടര്‍ന്ന് ഇഡി ബാങ്ക് പ്രസിഡന്‍റ് പോള്‍സണ്‍ ആലപ്പാട്ടിനെ ചോദ്യം ചെയ്തുവരികയാണ്.
ഇതോടെ തൃശൂര്‍ ജില്ലയില്‍ ഇഡി ഏകദേശം ഏഴ് സഹകരണബാങ്കുകളില്‍ ഇടപെട്ട് കഴിഞ്ഞിരിക്കുകയാണ്. 343 കോടിയുടെ തട്ടിപ്പുനടന്ന കരുവന്നൂര്‍ ബാങ്കില്‍ നിന്നാണ് ഇഡിയുടെ തൃശൂര്‍ ജില്ലയിലേക്കുള്ള വരവ്. ഇതിനെ തുടര്‍ന്ന് പെരിങ്ങണ്ടൂര്‍, അയ്യന്തോള്‍, തൃശൂര്‍ സഹകരണബാങ്ക്, തൃശൂര്‍ അര്‍ബന്‍ എന്നിവിടങ്ങിലേക്ക് കൂടി നീങ്ങി. നിക്ഷേപ-വായ്പാത്തട്ടിപ്പുകളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അയ്യന്തോള്‍, തൃശൂര്‍ സഹകരണബാങ്ക്, തൃശൂര്‍ അര്‍ബന്‍, കുട്ടനെല്ലൂര്‍, തുമ്പൂര്‍ സഹകരണബാങ്കുകളില്‍ എത്തിയത്.
കരുവന്നൂര്‍ ബാങ്ക്, പെരിങ്ങണ്ടൂര്‍ ബാങ്ക്, അയ്യന്തോള്‍ സഹകരണബാങ്ക്, തൃശൂര്‍ സഹകരണബാങ്ക്, തൃശൂര്‍ അര്‍ബന്‍ ബാങ്ക്, കുട്ടനെല്ലൂര്‍, തുമ്പൂര്‍ ബാങ്ക് എന്നീ ബാങ്കുകളിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: