റിയാദ്: ജോലിക്കിടെ തീപ്പൊള്ളലേറ്റ് റിയാദില്‍ മലയാളിയുവാവ് മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.
റിയാദിനടുത്ത് റഫ്ഹ പട്ടണത്തിലാണ് സംഭവം. ആലപ്പുഴ മഹാദേവികാട് സ്വദേശി റിജില്‍ രവീന്ദ്രന് (28) ആണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം.
സ്വകാര്യ നിര്‍മാണകമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു. ഡിസംബര്‍ 13 നാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒന്നര വര്‍ഷം മുമ്പാണ് റിജില്‍ രവീന്ദ്രന് ജോലിക്കായി റിയാദിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: