ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം ഒരു സംഘം ലക്ഷദ്വീപ് സന്ദര്‍ശിച്ചിരുന്നുവെന്നും ദ്വീപുകളില്‍ ശുദ്ധീകരണ പരിപാടി ആരംഭിക്കാന്‍ രാജ്യം തയ്യാറാണെന്നും ഇസ്രായേല്‍ അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപില്‍ നിന്ന് ഒരു സംഘം ഡീസലൈനേഷന്‍ പരിപാടി ആരംഭിക്കാന്‍ എത്തിയിരുന്നതായി ഇസ്രായേല്‍ എംബസി ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപ് ദ്വീപുകളുടെ ചിത്രങ്ങളും എംബസി പങ്കുവച്ചു. ഡീസാലിനേഷന്‍ പരിപാടി ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപില്‍ എത്തിയിരുന്നു. ഇസ്രായേല്‍ നാളെ ഈ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധികള്‍ എക്സിലെ പോസ്റ്റില്‍ കുറിച്ചു.
We were in #Lakshadweep last year upon the federal government's request to initiate the desalination program.
Israel is ready to commence working on this project tomorrow.
For those who are yet to witness the pristine and majestic underwater beauty of #lakshadweepislands, here… pic.twitter.com/bmfDWdFMEq
— Israel in India (@IsraelinIndia) January 8, 2024
ലക്ഷദ്വീപ് ദ്വീപുകളുടെ അതിമനോഹരവും ഗംഭീരവുമായ സൗന്ദര്യത്തിന് ഇനിയും സാക്ഷ്യം വഹിക്കാന്‍ കഴിയാത്തവര്‍ക്കായി, ഈ ദ്വീപിന്റെ ആകര്‍ഷണം കാണിക്കുന്ന കുറച്ച് ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഗംഭീരമായ ബീച്ചിന്റെ വീഡിയോയും എംബസി പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: