ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം മെഹ്റമില്ലാതെ (ആണ്‍തുണയില്ലാതെ) ഏറ്റവും കൂടുതല്‍ മുസ്ലിം സ്ത്രീകളെ ഹജ്ജിനെത്തിച്ചത് ഇന്ത്യ. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഹജ്ജ് ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനിയെ സൗദി സര്‍ക്കാര്‍ അഭിനന്ദിച്ചു. ഹജ്ജ് തീര്‍ഥാടനത്തിന് മെഹ്റം ഇല്ലാതെയുള്ള സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിര്‍ദേശം അംഗീകരിച്ചതിന് സൗദി സര്‍ക്കാരിനെ സ്മൃതി ഇറാനിയും അഭിനന്ദിച്ചു.
കഴിഞ്ഞ വര്‍ഷം 4,314 മുസ്ലിം സ്ത്രീകളെയാണ് മഹറമില്ലാതെ മോദി സര്‍ക്കാര്‍ ഹജ്ജിനെത്തിച്ചത്. ഇക്കുറിയും മഹമില്ലാതെ മുസ്ലിം സ്ത്രീകളെ കൂടുതലായി എത്തിക്കുമെന്ന് സ്മതി ഇറാനി പറഞ്ഞു.
ഈ വര്‍ഷത്തെ ഹജ്ജ് കരാറിന് സ്മൃതി ഇറാനിയും സൗദി സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.സൗദി ഹജ്ജ്, ഉംറ കാര്യമന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിഅയും ഇന്ത്യന്‍ ന്യൂനപക്ഷമന്ത്രി സ്മൃതി ഇറാനിയും കരാറില്‍ ഒപ്പുവെച്ചു.
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ഇന്ത്യന്‍ സ്ഥാനപതി ഡോ.സുഹൈല്‍ ഖാന്‍, കോണ്‍സല്‍ ജനറള്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഹജ് തീര്‍ത്ഥാടകര്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ നല്‍കുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ സംവിധാനങ്ങളെയും സൗദി അഭിനന്ദിച്ചു. ഇക്കുറി ഇന്ത്യ 1.75 ലക്ഷം തീര്‍ത്ഥാടകരെ ഹജ്ജിന് അയയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: