തിരുവനന്തപുരം: കിസാന്‍ സമ്മാന്‍ നിധിയിലൂടെ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ തപാല്‍ വകുപ്പിലൂടെ 8.07 കോടി രൂപ വിതരണം ചെയ്തു. 17,875 കര്‍ഷകര്‍ക്കാണ് ഇന്ത്യ പേയ്മെന്റ്റ്സ് ബാങ്ക് അക്കൗണ്ട് മുഖേന തുക വിതരണം ചെയ്തതെന്ന് തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന് പോസ്റ്റല്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.
ബാങ്ക് അക്കൗണ്ടില്‍ ആധാര്‍ സീഡ് ചെയ്യാത്തവര്‍ക്കും, സീഡിംഗ് പരാജപ്പെട്ടു സബ്സിഡി ലഭിക്കാത്തവര്‍ക്കും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് വഴി ആധാര്‍ സീഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. 2024 ജനുവരി 15 നുള്ളില്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്കായിരിക്കും അടുത്ത പിഎം കിസാന്‍ ഗഡു നല്‍കുക.
തിരുവനന്തപുരം ജില്ലയില്‍ 20,478 കര്‍ഷകര്‍ ഇനിയും ആധാര്‍ ബാങ്ക് അക്കൗണ്ട് സീഡിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ജനുവരി 15 ന് മുന്‍പായി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യേണ്ടതാണ്. പിഎം കിസാന്‍ സമ്മാന്‍ നിധി കൂടാതെ തൊഴിലുറപ്പ് വേതനം, പിഎം മാതൃത്വ വന്ദന യോജന, പാചക വാതക സബ്സിഡി, കേന്ദ്ര സാമൂഹിക സുരക്ഷ പെന്ഷന് എന്നിവയും ഈ അക്കൗണ്ട് വഴി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: