തൊടുപുഴ: തൊടുപുഴയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍നിന്നു പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി. കടകള്‍ അടച്ചിട്ട് എല്‍ഡിഎഫ് ഹര്‍ത്താലിനോട് സഹകരിക്കും. കാല്‍നടയായി എത്തുന്ന പ്രവര്‍ത്തകരെ തടഞ്ഞാല്‍ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചു. പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടതായും സമിതി അറിയിച്ചു.
ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് ഗവര്‍ണര്‍ എത്തുന്നതെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഗവര്‍ണറെ ക്ഷണിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഭൂമിഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ ചൊവ്വാഴ്ച ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. രാജ്ഭവന് മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം ഇടുക്കിയിലെത്തുന്ന ഗവര്‍ണറെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍ പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനത്തെപോലും തടസപ്പെടുത്തുന്ന സിപിഎമ്മിന്റെ അസഹിഷ്ണുത ജനം മനസിലാക്കുമെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു തടയിടാനാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും സന്തോഷ് കുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: