തിരുവനന്തപുരം: 2047 ല്‍ ഇന്ത്യ പിടിച്ചെടുക്കാനുള്ള പിഎഫ് ഐ പദ്ധതി റാങ്കിങില്‍ ഒന്നാം സ്ഥാനത്തായിരുന്നു ലക്ഷദ്വീപ്. കട്ടിങ് സൗത്ത് പദ്ധതിയിലും ആദ്യ ഘട്ടം ലക്ഷദ്വീപിനായിരുന്നു. സേവ് ലക്ഷദ്വീപ് കോലാഹലം ഒക്കെ അതിന്റെ ഭാഗമായിരുന്നു. ജനസംഖ്യയില്‍ 97% മുസ്ലിങ്ങളുള്ള ലക്ഷദ്വീപിന്റെ തന്ത്ര പ്രധാന ഭൂമിശാസ്ത്രവും പോപ്പുലര്‍ ഫ്രണ്ട് ശ്രദ്ധിച്ചിരുന്നു.
ഇന്ത്യയില്‍ ആദ്യം ശരിയ ഭരണം ഏര്‍പ്പെടുത്താന്‍ പി എഫ് ഐ പദ്ധതിയിട്ടതും ലക്ഷദ്വീപില്‍. ഗാന്ധി പ്രതിമ പോലും സ്ഥാപിക്കാന്‍ കഴിയാത്ത വിധം ലക്ഷദ്വീപ് ഇസ്ലാമികവല്കരിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലേക്കുള്ള ആയുധ മയക്കു മരുന്നു കടത്തിനുള്ള ഹബ്ബായും ലക്ഷദ്വീപ് മാറിയിരുന്നു. ലക്ഷദ്വീപില്‍ വികസനം കൊണ്ടു വരാനുള്ള നീക്കങ്ങള്‍ ആയുധ മയക്കു മരുന്നു മാഫിയ തടയാന്‍ ശ്രമിച്ചതും ഇതു കാരണമാണ്. ലക്ഷദ്വീപിനെതിരെ ബയോ വെപ്പണ്‍ പ്രയോഗിക്കുന്നു എന്ന് ചലച്ചിത്ര നടി ഐഷ സുല്‍ത്താനയെ കൊണ്ടു പറയിപ്പിച്ചതും മയക്കു മരുന്നു മാഫിയയാണ്.
സേവ് ലക്ഷദ്വീപ് കാമ്പെയിന് കേന്ദ്ര ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിച്ചതിന്റെ ഫലമാണ് ലക്ഷദ്വീപ് സുരക്ഷിതമാക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മോദിയുടെ സന്ദര്‍ശനം. നരേന്ദ്രമോദി കാരണവര്‍ ഒന്നും കാണാതെ കടലിലേക്കു നോക്കിയിരിക്കില്ലെന്നു തല്ക്കാലം മനസിലാക്കുക.
കഥയറിഞ്ഞും അറിയാതെയും ആട്ടമാടിയ സേവ് ലക്ഷദ്വീപ് ടീമുകള്‍ ആരുടെ കയ്യിലെ കളിപ്പാവകളായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു. ലക്ഷദ്വീപിന്റെ വികസനം, ആരുടെ ഉറക്കമാണ് നഷ്ടപ്പെടുത്തുന്നതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകുന്നുണ്ട്.
ഭാരതത്തിന്റെ പ്രധാനമന്തി, ഒരു കസേരയും നീക്കിയിട്ട്, ലക്ഷദ്വീപിന്റെ കടലോരത്ത് ഇരിക്കുന്നതു കണ്ട് ഒരു മാലിദ്വീപുകാരനും നിലവിളിച്ചിട്ട് കാര്യമില്ല. ടൂറിസം തന്നെയാണ് ലക്ഷ്യം. പ്രധാനമന്ത്രി തന്നെയാണ് അതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഒരു സംശയവും വേണ്ടാ..
അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും ഉപരോധത്തിന് പുല്ലുവില നല്കി കൊണ്ട് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന, ഹമാസിനെ ഭീകരവാദ സംഘടനയെന്ന് വിളിച്ചു കൊണ്ട് ഇസ്രായേലിനൊപ്പം നിന്നു കൊണ്ട് നിലപാടെടുക്കുന്ന പുതിയ ഭാരതത്തോടാണ് കളിക്കുന്നതെന്ന് മാലിദ്വീപ് ഓര്‍ത്താല്‍ നന്ന്. ചൈനയുടെ അച്ചാരവും വാങ്ങി, ഭാരതത്തിനെതിരെ വന്നാല്‍ എന്തു സംഭവിക്കുമെന്നതിന്റെ സാമ്പിള്‍ കഴിഞ്ഞ കുറച്ചു മണിക്കൂറു കൊണ്ട് മാലിദ്വീപിന് മനസ്സിലായിട്ടുണ്ട്. പക്ഷേ അവരുടെയൊക്കെ കയ്യിലെ കളിപ്പാവകളായ ചില ഭാരതീയര്‍ക്ക് ഇപ്പോഴും പലതും മനസ്സിലായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: