81-ാമത് ഗോൾഡൻ ഗ്ലോബ്സ് അവാർഡിന്റെ തീയതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളും ചലച്ചിത്ര നർമ്മാതാക്കളും ആകാംഷയോടെ കാത്തിരിക്കുന്ന അവാർഡ് ഷോയിൽ ഈ വർഷം അവതാരകനായെത്തുന്നത്, സ്റ്റാൻഡ്-അപ്പ് കൊമേഡിയനും നടനുമായ ജോ കോയാണ്. കഴിഞ്ഞ വർഷം ഷോ അവതാരകനായിരുന്ന ഹാസ്യനടൻ ജെറോഡ് കാർമൈക്കിളിന്റെ പകരക്കാരനായാണ് ജോ കോയ് ആദ്യമായി ഹോസ്റ്റിംഗ് ചുമതല ഏറ്റെടുക്കുന്നത്. താരനിബിഡമായ ചടങ്ങ്, ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ഗോൾഡൻ ഗ്ലോബ് അവാർഡ് ഷോയാണ്.
ഈ വർഷത്തെ അവതാരകരിൽ ഓപ്ര വിൻഫ്രെ, മിഷേൽ യോ, ബെൻ അഫ്ലെക്ക്, ദുവാ ലിപ, ഏഞ്ചല ബാസെറ്റ്, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, ആനെറ്റ് ബെനിംഗ്, മാർക്ക് ഹാമിൽ, കെവിൻ കോസ്റ്റ്നർ, ജോനാഥൻ ബെയ്‌ലി, ഒർലാൻഡോ ബ്ലൂം, വിൽ ഫെറൽ എന്നിവരും പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ സമയം ജനുവരി 8, വെളുപ്പിന് 5.30നാണ് ഗോൾഡൻ ഗ്ലോബ് നിശ്ചയിച്ചിരിക്കുന്നത്. ലയൺസ്ഗേറ്റ് പ്ലേയിൽ മാത്രമാണ് ഇന്ത്യക്കാർക്ക് ഗോൾഡൻ ഗ്ലോബ് സ്ട്രീം ചെയ്യാൻ സാധിക്കുക. 5.30ന് റെഡ് കാർപെറ്റ് ആരംഭിക്കും. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ പിരിച്ചുവിട്ടതിന് ശേഷം ഡിക്ക് ക്ലാർക്ക് പ്രൊഡക്ഷൻസിനും എൽഡ്രിഡ്ജ് ഇൻഡസ്ട്രീസിനും ഗോൾഡൻ ഗ്ലോബിന്റെ അവകാശമുണ്ട്.
ബാർബിയാണ് 9 നോമിനേഷനുകളുമായി ഇക്കൊല്ലം മുന്നിൽ. 8 നോമിനേഷനുകളുമായി ഓപ്പൺഹൈമറും തൊട്ടുപിന്നിലുണ്ട്. മാർട്ടിൻ സ്‌കോർസെസിന്റെ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണും യോർഗോസ് ലാന്തിമോസിന്റെ പുവർ തിംഗ്‌സും ഇക്കൊല്ലം മികച്ച സംവിധായകൻ, മികച്ച തിരക്കഥ തുടങ്ങിയ വിഭാഗങ്ങളിൽ ഏഴ് നോമിനേഷനുകൾ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: