കലോത്സവ വേദിയില്‍ എച്ച്എസ് വിഭാഗം നാടോടിനൃത്ത മത്സരത്തില്‍ നൊമ്പരങ്ങള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ തലമാരി വേഷത്തില്‍ വേദി നിറഞ്ഞാടി എ ഗ്രേഡ് സ്വന്തമാക്കി അഭയ് വി. മധു. സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബത്തില്‍ നിന്നെത്തിയ എറണാകുളം പറവൂര്‍ സ്വദേശിയായ അഭയ് കടുത്ത ജലദോഷം മൂലം അസ്വസ്ഥന്‍ ആയിരുന്നെങ്കിലും വേദിയില്‍ അതിമനോഹര നൃത്തം കാഴ്ചവെച്ചു.
അച്ഛന് മധു കൂലിപ്പണിക്കാരനാണ്. വളരെയധികം കഷ്ടപ്പാട് നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നാണ് അഭയ് സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തിയത്. തലമാരി എന്ന കഥാപാത്രമാണ് അഭയ് അവതരിപ്പിച്ചത്. പരശുരാമ കഥയില്‍ അമ്മയുടെ തല തന്റെ അച്ഛന്റെ ആജ്ഞ പ്രകാരം വെട്ടി മാറ്റിയ പരശുരാമന് വരം നേടി വെട്ടിയ തലയ്ക്ക് പകരം വെയ്ക്കുന്നത് ചേരാത്ത ഒരു തലയാണെന്നും പിന്നീട് തലമാരി അമ്മന്‍ എന്ന കഥാപാത്രമായി മാറിയെന്നുമാണ് ഐതീഹ്യം.
ശാരീരിക ക്ഷീണം മറന്ന്, സ്ഥായിയായ വിഷാദത്തെ മനസ്സില്‍ ഒളിപ്പിച്ച് വശ്യമാര്‍ന്ന ഭാവം കൊണ്ടും കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന രീതിയിലുള്ള ചടുലമാര്‍ന്ന ചുവടുകളാലും അഭയ് പരശുരാമ കഥ പറഞ്ഞാടി. മഞ്ഞ വസത്രം ആയിരുന്നു വേഷം. നെറ്റിയില്‍ ചന്തത്തില്‍ മഞ്ഞക്കുറി നീട്ടി വരച്ചു. നെറ്റിയില്‍ മഞ്ഞപ്പട്ട കെട്ടി എല്ലാ ശാരീരിക, മാനസിക അസ്വസ്ഥതകളും മറന്ന് പൂര്‍ണമായും കഥാപത്രമായി മാറുകയായിരുന്നു പറവൂര്‍ സെന്റ് അലോഷ്യസ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ അക്ഷയ്. എളമക്കര സുനില്കുമാറാന് നൃത്തഗുരു. വേദി നാലായ സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളി (ജയന് സ്മൃതി)ലായിരുന്നു മത്സരം. അച്ഛനമ്മമാരായ മധുവും ബിന്ദുവും പൂര്‍ണ പിന്തുണയുമായി മകനോടൊപ്പമുണ്ട്. സഹോദരന് അമല്‍ പി. മധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: