മുംബൈ: സാകി നാക്കയില്‍ ഒമ്പത് കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് നൈജീരിയന്‍ പൗരന്മാര് പിടിയിലായതായി മുംബൈ പോലീസ് ശനിയാഴ്ച അറിയിച്ചു. സാകി വിഹാര്‍ റോഡിലെ ഹന്‍സ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപമാണ് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു.
പ്രതികളില്‍ നിന്ന് 880 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു, ഇത് അന്താരാഷ്ട്ര വിപണിയില്‍ ഒമ്പതുകോടി രൂപ വിലമതിക്കുന്നതാണെന്നും പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സാക്കിനാക്ക പോലീസ് അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഹന്‍സ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരും സ്ഥലത്തെത്തിയപ്പോള്‍ പോലീസ് അവരെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. അവരുടെ ബാഗുകളില്‍ നിന്ന് 88 വലിയ ക്യാപ്സ്യൂളുകളാണ് കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. കണ്ടെടുത്ത മയക്കുമരുന്നിന് രാജ്യാന്തര വിപണിയില്‍ ഒമ്പതു കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
ഇരുവരും മയക്കുമരുന്ന് വിതരണം ചെയ്യാനെത്തിയത് ആര്‍ക്കാണെന്ന് കണ്ടെത്താന്‍ സക്കിനാക്ക പോലീസ് ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്, 1985 (എന്‍ഡിപിഎസ്) നിയമ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: