മുംബയ് : ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ഫെഡറേഷന് മുംബയില്‍ നടത്തിയ നാഷണല്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പില്‍ തിളങ്ങി കേരളം. മൂന്നു സ്വര്‍ണ്ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും നേടിയ കേരളം ചാമ്പ്്യന്‍ ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തി.
120 കിലോ വിഭാഗത്തില്‍ കെ. ജി. ശ്യാംകുമാര്‍(കൊല്ലം), 74 കിലോ വിഭാഗത്തില്‍ രാജന് ( എറണാകുളം), 66 കിലോ വിഭാഗത്തില്‍ വി അവിജാദ്(കാസര്‍കോട്) എന്നിവരാണ് സ്വര്‍ണ്ണം നേടിയത്.
83 കിലോ ജൂനിയര്‍ വിഭാഗത്തില്‍ അശ്വിനി വിനോദ് (കണ്ണൂര്‍) ഡെഡ് ലിഫ്റ്റില്‍ പ്രവീണ്‍ എന്‍ കെ (കാസര്‍കോട്) എന്നിവര്‍ വെള്ളി നേടി.
എം വേണു, ( 74 കിലോ), ബി രാധാകൃഷ്ണന് (83 കിലോ) രാജേഷ് (120 കിലോ) എന്നിവരാണ് വെങ്കലം നേടിയത്. മുന്നുപേരും കൊല്ലം തട്ടാമല കെ എസ് ജിംനേഷ്യത്തിലെ അംഗങ്ങളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: