ശബരിമല: ജന്മഭൂമി ശബരിമല പ്രത്യേക പതിപ്പായ ‘ശരണമന്ത്ര’ത്തിന്റെ പ്രകാശനം സന്നിധാനത്ത് നടന്നു. കൊടിമരച്ചുവട്ടില്‍ നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ശബരിമല മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിക്ക് ആദ്യപ്രതി നല്കി.
ശബരിമലയിലെ ശാന്തിമാരായ മനു നമ്പൂതിരി, ദിലീപ് നമ്പൂതിരി, ജന്മഭൂമി അസി. മാര്‍ക്കറ്റിങ് മാനേജര്‍ ശ്രീനാഥ് എസ്., സന്നിധാനം ലേഖകന്‍ സാനു കെ. സജീവ് എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ശബരിമല കീഴ്ശാന്തി എസ്. നാരായണന് പോറ്റി, മാളികപ്പുറം മേല്‍ശാന്തി പി.ജി. മുരളി നമ്പൂതിരി എന്നിവര്‍ക്കും ശരണമന്ത്രം കൈമാറി. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും അടക്കം ക്ഷേത്രസംബന്ധമായി വിപുലമായ അറിവ് നല്കുന്ന നിരവധി ലേഖനങ്ങള്‍ അടങ്ങുന്നതാണ് ശരണമന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: