ടോക്യോ: മധ്യ ജപ്പാനിലെ ഇഷികാവയില്‍ തിങ്കളാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. 200-ലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും ജാപ്പനീസ് അധികൃതര്‍ അറിയിച്ചു.
പുതുവത്സര ദിനത്തിലാണ് ഭൂകമ്പമാപിനിയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്.
ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നുണ്ട്.
വീടുകള്‍ നഷ്ടമായ കേന്ദ്രങ്ങളില്‍ നിലവില്‍ 30,000ത്തില്‍ പരം പേര് താമസിക്കുന്നുണ്ട്. നോട്ടോ പെനിന്‍സുലയിലും പരിസര പ്രദേശങ്ങളിലും കടുത്ത തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൂടുതല്‍ തുടര്ചനങ്ങള്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: