Categories: Kerala

വടകരയില്‍ നേപ്പാള്‍ സ്വദേശി മരിച്ചനിലയില്‍

ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

Published by

കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരി ടൗണില്‍ നേപ്പാള്‍ സ്വദേശി മരിച്ചനിലയില്‍. ബൂത്തിപുര്‍ സ്വദേശി നാഥിനെ(53) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.ഇയാള്‍ 20 വര്‍ഷത്തോളമായി ഓര്‍ക്കാട്ടേരിയിലും പരിസരങ്ങളിലുമായി താമസിച്ച് വരികയായിരുന്നു.

എടച്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി..

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by