കൊല്ലം: അയോദ്ധ്യ ഭാവിയില്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര്. മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വനില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ആരും ക്ഷണിച്ചില്ലെങ്കിലും അയോദ്ധ്യയിലെ ഗ്രാമങ്ങളില്‍ നിന്നുള്‍പ്പെടെ ഭക്തര്‍ അയോദ്ധ്യയിലേക്ക് ഒഴുകിയെത്തുമെന്നും വലിയ തിരക്കായതിനാല്‍ ക്ഷേത്ര പ്രാണപ്രതിഷ്ഠാ സമയത്ത് ദര്ശനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. വാളകത്തെ കുടുംബവീട്ടില്‍ എത്തിയായിരുന്നു ഗണേഷ്കുമാറിന് അക്ഷതവും ശ്രീരാമചിത്രവും ലഘുലേഖയും കൈമാറിയത്.
ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹകാര്യവാഹ് ആര്. ജയപ്രകാശ്, അഞ്ചല്‍ ഖണ്ഡ് ബൗദ്ധിക് പ്രമുഖ് അനൂപ്, ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: