തൃശൂര്‍: ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്തു ചാണകവെള്ളമൊഴിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ച് ടി.എന്‍.പ്രതാപന്‍ എംപി. കടല്‍ നീന്തിക്കടന്നവനാണ് താനെന്നും ചാണകം മെഴുകിയ വീട്ടില്‍ ജനിച്ചുവളര്‍ന്നവനാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ പ്രസംഗവേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം ഒഴിക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. മറുപടിയായി ടി.എന്‍. പ്രതാപന്റെ ദേഹത്തു ചാണകവെള്ളം ഒഴിക്കുമെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രതാപന്റെ വെല്ലുവിളി.
”ബിജെപിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ വരൂ. കടലിലെ തിരമാലകള്‍ നീന്തിക്കടക്കാന്‍ ആര്‍ജവമുള്ള ആളാണ്. എന്നോടാണ് ചാണകവെള്ളം തളിക്കുമെന്ന ബിജെപിയുടെ ഭീഷണി. ചാണകം മെഴുകിയ തറയിലാണ് ഞാന്‍ ജനിച്ചു വീണതും ജീവിച്ചുവന്നതും. എന്റെ ശരീരത്തില്‍ നല്ല പച്ച മത്സ്യത്തിന്റെ ഗന്ധമുണ്ട്. ബിജെപിയുടെ ഇത്തരത്തിലുള്ള ഉമ്മാക്കി കണ്ടൊന്നും പേടിക്കുന്നയാളല്ല ഞാന്‍. ഇങ്ങനെ ഭീഷണിപ്പെടുത്തിയാല്‍ ബിജെപിക്കും ആര്‍എസ്എസിനും വഴങ്ങുന്നയാളല്ല ടി.എന്‍. പ്രതാപനെന്ന് അവരുടെ സംസ്ഥാന നേതൃത്വത്തെയും ജില്ലാ നേതൃത്വത്തെയും ഞാന്‍ ഓര്‍മിപ്പിക്കുന്നു.നിങ്ങള്‍ പറയുന്ന സ്ഥലത്തു ഞാന്‍ വരാം. പന്തയം വച്ചിട്ടു വേണമെങ്കിലും വരാം. എനിക്ക് ആര്‍എസ്എസിനെ പേടിയില്ല. എന്റെ കണ്ണിനു താഴത്തെ ഈ അടയാളം സ്‌കൂള്‍കാലത്ത് ആര്‍എസ്എസുകാര്‍ സ്‌കൂളില്‍വന്ന് ഇടിക്കട്ട കൊണ്ട് ഇടിച്ചതിന്റെ ബാക്കിപത്രമാണ്.
തൃശൂരില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പായാലും ഏതു തിരഞ്ഞെടുപ്പിലായാലും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. എന്തുകൊണ്ട് തൃശൂര്‍ എംപിയായ എന്നെ അഞ്ച് തവണ പാര്‍ലമെന്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു? നരേന്ദ്ര മോദിയും അമിത് ഷായും പാര്‍ലമെന്റില്‍ ഇരിക്കുമ്പോള്‍ അവരുടെ സീറ്റിന് അടുത്തുചെന്ന് മുഖത്തുനോക്കി ചോദ്യം ചോദിക്കുകയും വിരല്‍ ചൂണ്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്തയാളാണു ഞാന്‍. ഡല്‍ഹിയിലെ മലയാളികളായ മാധ്യമസുഹൃത്തുക്കള്‍ ഉള്‍പ്പെടെ സൂക്ഷിക്കണമെന്ന് എന്നോടു പറഞ്ഞിട്ടുള്ളതാണ്.” പ്രതാപന്‍ പറഞ്ഞു.
പ്രതാപന്റെ വെല്ലുവിളിയെ കളിയാക്കുന്ന ട്രോളുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. അതില്‍ ചിലത്
പ്രതാപന്‍ പേടിച്ച് പനി പിടിച്ചു… എല്ലാ കാലവും നിന്നേപോലെ 5 പൈസക്ക് വിവരമില്ലാത്തവനെ തൃശൂര്‍കാര്‍ ചുമക്കില്ല ഇടിക്കട്ട പ്രതാപാ.. നി പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്ക് കുഴലൂത്ത് നടത്തുന്നവന്‍ ആണെന്ന് നാട്ടുകാര്‍ക്ക് അറിയാം. ദുബൈയില്‍ കുടിച്ചു അര്‍മാദിച്ചത് ആരുടെ ചിലവില്‍ ആണ് പ്രതാപാ…
റൈയിന്‍ കോട്ടിട്ട് വരാന്‍ പാടില്ല.ചാണകത്തില്‍ കുളിപ്പിച്ച് കഴിഞ്ഞാല്‍ ഞഞ്ഞാ പിഞ്ഞ പറയരുത് .അങ്ങനെയാണെങ്കില്‍ കുളിക്കാം
തിരഞ്ഞെടുപ്പില്‍ ജയിക്കുമോ എന്ന കാര്യം അണ്ണന് ഇപ്പോള്‍ സംശയമായി. ടെന്‍ഷന്‍ കയറി ഓരോന്ന് പുലമ്പുകയാണ്. ഇത്രയും കാലം ഇയാളെ ഇത്ര പിരിയിളകി കണ്ടിട്ടില്ല.
മോഡി വന്ന എന്ന് കരുതി ചാണക വെള്ളം തളിക്കാനിറങ്ങി തിരിച്ച കൊണ്‌ഗ്രെസ്സ് പ്രവര്‍ത്തക്കുള്ള മറുപടി ആണെങ്കില്‍ ഒരു കാര്യം ഓര്‍ക്കണം. പ്രതാപന്‍ വെറും കീടമാണ്. അവനെ കുളിപ്പിക്കാന്‍ ചാണക വെള്ളം ഒന്നും ആവശ്യമില്ല. ഇവനെ ഒക്കെ വൃത്തിയാക്കണ്ട ആവശ്യവുമില്ല . പത്തു കൊല്ലം എം പി ആയിരുന്ന ഇവന്‍ തൃശൂര്‍ മണ്ഡലത്തില്‍ എന്ത് ചെയ്തു എന്ന് കൂടി ചോദിക്കേണ്ടതായിരുന്നു. ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. രാജ്യ സഭ എംപി ഫണ്ടില്‍ നിന്ന് സുരേഷ് ഗോപി ഒരു കോടി രൂപയുടെ വികസനം ശക്തന്‍ മാര്‍ക്കറ്റില്‍ നടത്തിയിട്ടുണ്ട്.
ആഗ്രഹം ഉണ്ടെങ്കില്‍ സ്വയം അങ്ങ് കുളിച്ചാല്‍ പോരെ . അണികളുടെ കയ്യില്‍ കാണുമല്ലോ വെള്ളം
സംസാരിക്കാനറിയാത്ത ഇവനെപ്പോലുള്ളവര്‍ സാക്ഷരകേരളത്തിനു അപാനമാണ് ഇയാളുടെയൊക്കെ പാര്‍ലമെന്റിലെ പ്രകടനം കാണുമ്പോള്‍ നാണക്കേടുകൊണ്ടു തലകുനിഞ്ഞിട്ടുണ്ട് . നമ്മള്‍ ഏതുകുടിലില്‍ എങ്ങനെ ജനിച്ചു എന്നുള്ളതിലല്ല കാര്യം നല്ല വിവരവും വിദ്യാഭ്യാസവും ജോലിചെയ്യാനുള്ള കഴിവുമൊക്കെയാണ് മാന്യതയുടെ മാനദണ്ഡം അല്ലാതെ എല്ലാം മുതലാളിയുടെ കാരുണ്യമെന്ന ഉളുപ്പില്ലായ്മയല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: