കൊല്ലം: കലോത്സവ നഗരിയില്‍ കാഴ്ചകള്‍ പലതുണ്ടെങ്കിലും അതില്‍ ശ്രദ്ധേയമാണ് തൃശ്ശൂര്‍ സ്വദേശി ഉണ്ണി പരിചയപ്പെടുത്തുന്ന ഏടാകൂടങ്ങള്‍. വര്‍ഷങ്ങളായി മറ്റുള്ളവരില്‍ നിന്ന് പഠിച്ചതും സ്വയം ഉണ്ടാക്കിയതുമായ വിവിധ തരത്തിലുള്ള കൗതുകം ഉണര്‍ത്തുന്ന നൂറിലേറെ ഏടാകൂടങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
യുവതലമുറകള്‍ക്ക് പരിചിതമായ റൂബിക്‌സ് ക്യൂബിന്റെ പിന്‍ തലമുറക്കാരനാണ് മരത്തിലും കയറിലും ആയി നിര്‍മ്മിച്ച വിവിധതരത്തിലുള്ള ഏടാകൂടങ്ങള്‍. ഏറെനേരം ശ്രമിച്ചതിനുശേഷം മാത്രമേ ഇത് അഴിച്ചെടുത്ത് അതേപോലെ തിരിച്ച് പഴയ രൂപത്തില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.
ബുദ്ധി വര്‍ധനവിനും ക്ഷമാ ശക്തി വര്‍ധിക്കാനും ഇത് സഹായകമാണ്. വര്‍ഷങ്ങളായി വിവിധ വേദികളില്‍ ഏടാകൂടത്തിന്റെ വില്പന നടത്തുകയും അത് പരിചയപ്പെടുത്തുകയും ചെയ്തുവരുന്നു. പുതിയ തലമുറയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിനോട് അകല്‍ച്ചയാണെന്നാണ് ഉണ്ണിയുടെ ഭാഷ്യം.
ചുരുക്കം ചില കുട്ടികള്‍ ഇത് പഠിക്കാന്‍ എത്തുന്നുണ്ട്. 250 രൂപ മുതലുള്ള ഏടാകൂടങ്ങള്‍ ഉണ്ണിയുടെ ശേഖരത്തിലുണ്ട്. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ഏഴാകൂടം വില്‍പ്പ നടത്തുകയും പഠിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ണി. മകനും ഇതേ മേഖലയില്‍ ഉണ്ടെന്ന് അദ്ദേഹം സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: