തിരുവനന്തപുരം: തിരുവല്ലം പോലീസ് സ്റ്റേഷന് പരിധിയില്‍ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിനോട് സിബിഐ വീണ്ടും അനുമതി തേടി.
തിരുവല്ലം സിഐ ആയിരുന്ന സുരേഷ് വി. നായര്‍, എസ്ഐ വിപിന്‍ പ്രകാശ്, ഗ്രേഡ് എസ്ഐ സജീവ്കുമാര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്.
പോലീസ് കസ്റ്റഡിയിലെടുത്ത തിരുവല്ലം നെല്ലിയോട് മേലേ ചരുവിള പുത്തന്‍വീട്ടില്‍ സുരേഷാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. 2022 ഫെബ്രുവരി 27 നാണ് ദമ്പതികളെ ആക്രമിച്ചെന്ന കേസില്‍ സുരേഷ് ഉള്‍പ്പെടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികളെ റിമാന്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്കിടെ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്.
പോലീസ് മര്‍ദനത്തിലാണ് സുരേഷ് മരിച്ചതെന്ന് ആരോപിച്ച് തിരുവല്ലത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ കേസ് സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണത്തില്‍ പോലീസുകാരെ പ്രതി ചേര്‍ത്ത് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇത്രയും വിവാദമായ കേസായിരുന്നിട്ടും പോലീസുകാരെ പ്രതി ചേര്‍ക്കാന്‍ ആഭ്യന്തര വകുപ്പിനോട് അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രതി ചേര്‍ത്ത റിപ്പോര്‍ട്ട് കോടതി മടക്കി. ഇതേത്തുടര്‍ന്നാണ് സിബിഐ വീണ്ടും അനുമതി തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: