കണ്ണൂര്‍: കണ്ണൂര്‍ സിവില്‍ സ്റ്റേഷന് വളപ്പില്‍ പൊലിസുമായി വാക്കേറ്റത്തിലേര്പെട്ട കല്യാശേരി മണ്ഡലം എംഎല്‍എ എം. വിജിനെ പൂര്‍ണമായും പിന്തുണച്ച് സിപിഎം നേതൃത്വം രംഗത്തിറങ്ങി. സ്വന്തം സര്‍ക്കാരിന്റെ കീഴിലുള്ള മുഖ്യമന്ത്രി ഭരിക്കുന്നപൊലീസിനെ തള്ളി പറഞ്ഞു കൊണ്ടാണ് സിപിഎം നേതാക്കള്‍ രംഗത്തുവന്നത്. എം. വിജിന് എം.എല്‍എയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് പറഞ്ഞു.
കണ്ണൂര്‍ കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് എംഎല്‍എയെ പേര് ചോദിച്ച് പരിഹസിക്കുകയാണ് ചെയ്തത്. സമരക്കാരെ തടഞ്ഞ് മന:പൂര്‍വ്വം പ്രകോപനമുണ്ടാക്കി. സമരക്കാരെ തടഞ്ഞതിലുള്ള വീഴ്ച്ച മറയ്ക്കാന്‍ മന:പൂര്‍വ്വം പ്രകോപനമുണ്ടാക്കിയെന്നും ഇപി ആരോപിച്ചു.
എംഎല്‍എയോട് പെരുമാറുന്നതു പോലെയല്ല പൊലീസ് വിജിനോട് പെരുമാറിയത്. വിജിന് അല്‍പ്പം ശബ്ദമുയര്ത്തിയതല്ലാതെ മോശമായി ഒന്നും പ്രതികരിച്ചിട്ടില്ലെന്നും ജയരാജന് പറഞ്ഞു.
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പൊലീസ് ഉദ്യോഗസ്ഥന് ശ്രമിച്ചത്. എം.വിജിനെ പോലെയുള്ള എംഎല്‍എയെ അറിയാത്ത പോലിസാണ് കണ്ണൂരിലേത്. എംഎല്‍എയോട് ആരാണെന്ന് പേരു ചോദിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സിവില്‍ സ്റ്റേഷനില്‍ കയറിയ നഴ്സുമാരെ പുറത്തിറക്കി പരിപാടി നടത്താനാണ് എ. വിജിന് ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ട ആവശ്യമില്ല പൊലീസ് അവിടെയില്ലാത്തതിനാലാണ് സമരക്കാര്‍ അകത്തേക്ക് കയറിയത്. സമരം ചെയ്തവരില്‍ കൂടുതല്‍ വനിതകളാണ്. അതുകൊണ്ടു തന്നെ പൊലീസ് കേസെടുത്തത് അനാവശ്യമാണ്. എം. വിജിന് എംഎല്‍എയോട് അപമര്യാദയായി പെരുമാറിയ പെലിസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടതായും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: