കൊച്ചി: സമുദ്രമത്സ്യ മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിന് നിര്‍മിത ബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി.
വിവിധ സംസ്ഥാനങ്ങളിലെ സമുദ്രമത്സ്യമേഖലയിലെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ സംഘടിപ്പിച്ച ഉന്നതതല ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച സാധ്യതകളുള്ള ആഴക്കടല്‍ മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിന് ശ്രമങ്ങള്‍ വേണം. മീനുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനരംഗത്ത് തൊഴില്‍നൈപുണ്യം വികസിപ്പിക്കുന്നതിനും പദ്ധതികള്‍ വേണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ. കെ. ജെന, നീതി ആയോഗ് ജോ. സെക്രട്ടറി കെ. എസ്. റെജിമോന്‍, നീതി ആയോഗ് സീനിയര്‍ അഡൈ്വസര്‍ ഡോ. നീലം പട്ടേല്‍, സംസ്ഥാന ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, നീതി ആയോഗ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ബബിത സിങ്, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിച്ചു. സമുദ്രമത്സ്യമേഖലയിലെ വെല്ലുവിളികള്‍, സാധ്യതകള്‍, ഫിഷറീസ് സര്‍ട്ടിഫിക്കേഷന്‍, വ്യാപാരബന്ധം, കയറ്റുമതി, മത്സ്യബന്ധന-സീഫുഡ് വ്യവസായ മേഖലകളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ശില്‍പശാല ചര്‍ച്ച ചെയ്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിലെ നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: