Categories: Entertainment

പ്രധാനമന്ത്രിയുടെ യോഗത്തിൽ ശോഭന പങ്കെടുത്തത് തെറ്റാണെന്ന് പറയാന്‍ കഴയില്ല ; സുരേഷ് ഗോപിയെയും ബഹുമാനിക്കേണ്ടതാണ് ;എം.വി ഗോവിന്ദൻ.

Published by

‘പ്രധാനമന്ത്രി പങ്കെടുത്ത യോഗമല്ലേ, പ്രധാനപ്പെട്ടആളുകള്‍ പങ്കെടുത്തോട്ടെ. അതില് ഞങ്ങള്‍ക്കെന്താ തര്‍ക്കമുള്ളത്. ശോഭന കേരളീയത്തിന്റെ അംബാസഡര്‍ ആയിക്കോട്ടെ, അതിനൊന്നും കുഴപ്പമില്ല. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതുകൊണ്ട് കേരളീയത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് പറയാന്‍ പറ്റുമോ? കലാകാരന്മാരെയും കായികരംഗത്തുള്ളവരെയുമെല്ലാം കക്ഷിരാഷ്‌ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കണ്ട. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലും അതുപോലെ വളരെ പ്രധാനപ്പെട്ട യോഗങ്ങളിലുമൊക്കെ ആളുകള്‍ പങ്കെടുക്കുന്നില്ലേ. പാര്‍ട്ടി പരിപാടിയിലൊക്കെ ബി.ജെ.പി. ആളുകളെ പങ്കെടുപ്പിക്കും. ഇതല്ലേ അവര് ചെയ്തുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞവർ പോകില്ല, തിരിച്ചറിയാത്തവര്‍ പോകും. പിന്നെ തിരിച്ചറിയുമ്പോള്‍ അവര്‍ ശരിയായ നിലപാട് സ്വീകരിക്കും. ഞങ്ങള്‍ ഇവരേത് രാഷ്‌ട്രീയപ്രസ്ഥാനത്തിന്റെ ഒപ്പം നില്‍ക്കുന്നുവെന്ന് നോക്കിയല്ല അംബാസഡറാക്കുക. അവരുടെ കഴിവാണ് നോക്കുക.

ശോഭനയെ പോലൊരു നര്‍ത്തകി, സിനിമാമേഖലയിലെ പ്രഗത്ഭയായൊരു സ്ത്രീ, അവരെയൊന്നും ബി.ജെ.പിയുടെ അറയിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഏത് രാഷ്‌ട്രീയത്തിന്റെ ഭാഗമായാലും അവരെല്ലാം ഈ കേരളത്തിന്റെ പൊതുസ്വത്താണ്. സുരേഷ് ഗോപി ഉള്‍പ്പെടെ അങ്ങനെയാണ്. എന്നാല്‍, അദ്ദേഹം ബി.ജെ.പിയിലേക്ക് പോയി എന്ന് മാത്രമേയുള്ളൂ. അല്ലെങ്കില്‍ അയാളേയും ബഹുമാനിക്കേണ്ടതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by