കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക തട്ടിപ്പ് കാട്ടിയ സി.ഐ.ടി.യു നേതാവിന് സസ്പെന്ഷന്. സംസ്ഥാന സെക്രട്ടറി എറണാകുളം പെരുമ്പാവൂര്‍ ഡിപ്പോയിലെ സ്പെഷ്യല്‍ അസിസ്റ്റന്റ് സജിത്ത് കുമാര്‍ ടി എസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വിജിലന്‍സ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.എറണാകുളം ജില്ലാ ഓഫീസില്‍ ജോലി ചെയ്യവെ 2022 ല്‍ മുവാറ്റുപുഴ യൂണിറ്റില്‍ എത്തി ഒരു സ്റ്റാളിന്റെ മൂന്ന് മാസത്തെ വാടക രസീത് എഴുതിയെന്നതാണ് സജിത്ത് കുമാറിനെതിരെയുള്ള കുറ്റം.
മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന സജിത്ത് കുമാര്‍ ടി എസ് സ്റ്റാളിന്റെ ലൈസന്സിക്കൊപ്പമാണ് മൂവാറ്റുപുഴ യൂണിറ്റിലെത്തിയതും രസീത് ഏഴുതിയതും. ഒരു ഓഫീസിലെ ജീവനക്കാരന് മറ്റൊരു ഓഫീസിലെ ക്യാഷ് രസീത് എഴുതാനാവില്ലെന്നിരിക്കെ സജിത് ടി എസ് കുമാര്‍ നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനവും ചട്ടലംഘനവുമാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: