കണ്ണൂര്‍: കണ്ണൂര്‍ സിവില്‍ സ്റ്റേഷന് വളപ്പിലേക്ക് ഗവണ്മെന്റ് നേഴ്സസ് അസോസിയേഷന് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറോളം പേരെ പ്രതിയാക്കിയെങ്കിലും എംഎല്‍എ എം. വിജിനെ ഒഴിവാക്കി. കളക്ടറേറ്റ് അതിക്രമിച്ച് കയറല്‍, കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സമരക്കാര്‍ സംഘം ചേര്‍ന്ന് പൊതുയോഗം നടത്തിയെന്നുമാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം.
കെജിഎന്‍എ ഭാരവാഹികളും കണ്ടാല്‍ അറിയാവുന്ന നൂറോളം പേരേയുമാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. എന്നാല്‍ എംഎല്‍എ മാത്രം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം മാര്‍ച്ചിനിടെ ടൗണ്‍ എസ്ഐയും എംഎല്‍എയും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. കേസ് എടുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചിട്ടു്ട്. സംഭവത്തില്‍ തന്നെ എസ്ഐ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. എസ്ഐ പ്രകോപനമുമുണ്ടാക്കുകയായിരുന്നു. ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് പോലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. പോലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതിലല്ല, സിനിമ സ്റ്റൈലില്‍, ഭീഷണി സ്വരത്തില്‍ പെരുമാറിയപ്പോഴാണ് പ്രതികരിച്ചതെന്നും വിജിന് പ്രതികരിച്ചു.
കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന്റെ മാര്‍ച്ച് ഉദ്ഘാടകനായിരുന്നു എംഎല്‍എ. കളക്ടറേറ്റ് വളപ്പിലായി ഉദ്ഘാടനം. എസ്ഐയും സംഘവും ഈ സമയത്തെത്തി. ഉച്ചയ്ക്ക് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചെത്തിയപ്പോള്‍ തടയാന്‍ പോലീസുണ്ടായില്ല. തുറന്ന ഗേറ്റിലൂടെ സമരക്കാര്‍ അകത്തുകയറി.
പിന്നീട് സ്ഥലത്തെത്തിയ പോലീസ് അകത്തു കയറിയവര്‍ക്കെതിരെയെല്ലാം കേസെടുക്കുമെന്ന് പറഞ്ഞതോടെ വാക്കേറ്റം ഉടലെടുക്കുകയായിരുന്നു. സുരക്ഷയൊരുക്കാത്തത് പോലീസിന്റെ വീഴ്ചയെന്നും അതിന്റെ പേരില്‍ കേസും ഭീഷണിയും വേണ്ടെന്നും എംഎല്‍എ പറഞ്ഞു. ഈ സമയം കേസെടുക്കുന്നതിനായി ഒരു പോലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ അടുത്തെത്തി പേര് ചോദിച്ചതും പ്രകോപിപ്പിച്ചു. എസ്ഐ മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് കമ്മീഷണര്‍ക്ക് പരാതിയും നല്കി. തുടര്‍ന്ന് കളക്ടറേറ്റില്‍ സുരക്ഷാ വീഴ്ചയിയുണ്ടായെന്നും അവിടെ അര്ങ്ങേറിയ വാക്കേറ്റത്തിലും ടൗണ്‍ സിഐയോട് കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: